Sunday 26 June 2011

നാടന്‍ & ഉത്തരാധുനിക കോയി പിരിയാണി തയ്യാറാക്കുന്ന വിധം


-സസ്യാഹാരികള്‍ കൊയിക്ക് പകരം കോളി പൂവ് ഉപയോഗിക്കുക..

ആദ്യം കോയിയെ ഓടിച്ചിട്ട്‌ പിടിക്കുക,... കോയി കൊക്കക്കോ,അയ്യോ, കൊല്ലല്ലേ പ്ലീസ് എന്നൊക്കെ പറയും, ശ്രദ്ധിക്കാനേ പോണ്ട..അയിനെ വൃത്തിയാക്കി വെള്ളം വാരാന്‍ കെട്ടിത്തൂക്കിയിടുക..ഒരു ഗ്ലാസ്‌ അരിക്ക് ഒന്നര കപ്പു വെള്ളം വേണം..അരി ...പാനില്‍ ഡാ ല്ടയും ,... നെയ്യും ഒഴിച്ച് വറുത്തെടുക്കുക, ഇതില്‍ ചെറുനാരങ്ങ നീരും ചേര്‍ക്കണം....വെള്ളം ഉപ്പു , ഗ്രാബൂ ,പട്ട എനിവ ഇട്ടു തിളപിച്ചു വെക്കുക. ഈ വെള്ളം വറുത്ത അരിയില്‍ ചേര്‍ക്കുക.. ഇളകി കൊടുക്കണം..(അടിയില്‍ പിടിച്ചാല്‍ എന്നെ കുറ്റം പറയരുത് )..വെള്ളം വറ്റാരായാല്‍ ഗ്യാസ് ഓഫ്‌ ആക്കി അടച്ചു വെക്കണം..ബാക്കി വെന്തു കൊള്ളും.. കോയിയെ മുറിച്ചു അതില്‍ തൈര്, നാരങ്ങ, ബിരിയാണി മസാല. ഉപ്പു, മഞ്ഞള്‍ പൊടി, മല്ലിപൊടി, ഗരം മസാല പൊടി, മല്ലി, പൊതീന ഇവയും ചേര്‍ത്ത് വേവിക്കണം..വെന്ത ശേഷം മസാലയും, ചോറും ലെയര്‍ ആയി ഒന്നൂടെ ആവി കൊള്ളിക്കുക.. പനിനീരും, ഫുഡ്‌ കളറും വേണം എങ്കില്‍ ചേര്‍ക്കാം.. NB:അവസാനം കുറച്ചു പിരിയന്‍ ആണി ചേര്‍ത്ത് അലങ്കരിക്കുക...കോയി പിരിയാണി റെഡി.. കഴിക്കുംബം നല്ല മുഴുത്ത 2 കഷണം എനിക്ക് ഡഡികെററ് ചെയ്യണേ,ഇല്ലേല്‍ നിങ്ങളുടെയൊക്കെ വയറിന്റെ കാര്യം കട്ടപ്പൊക....

ഇനി ലേശം ഉത്തരാധുനിക Facebook ബിരിയാണി ആകാം.............
ആദ്യം ഫെയ്ക്കുകളെ ഓടിച്ചിട്ട്‌ പിടിക്കുക...ഫയ്കുകള്‍ പിടിക്കാന്‍ ഓടുമ്പോള്‍ പ്രതികരിക്കില്ല.. കമന്റുകള്‍ നന്നായി വറുത്തു മെസ്സേജുകള്‍ ഒഴിച്ച് പാനില്‍ ഇട്ടു വയറ്റുക. ഇതില്‍ ഫ്രണ്ട്സ് റിക്വസ്റ്റുകള്‍ പിഴിഞ്ഞ് ചേര്‍ക്കണം. ഒരു ഗ്ലാസ് ഫെയ്ക്കിനു ഒന്നര ഗ്ലാസ് കമന്റുകള്‍ അതാണ്‌ കണക്കു. ഇച്ചിരി തെറ്റിയാല്‍ കുഴയും. കമന്റുകള്‍ കത്തി തുടങ്ങുമ്പോള്‍ സൈന്‍ ഔട്ട് ചെയ്തു കുത്തിയിരിക്കുക.... ഫെയ്ക്കുകളെ മുറിച്ചു അതില്‍ വാള്‍ ഫോട്ടോസ്, യുടുബില്‍ നിന്നും എടുത്ത പാട്ടുകള്‍,വീഡിയോസ്, ഒക്കെ ചേര്‍ത്തു വേവിക്കുക .. വെന്ത ശേഷം എല്ലാം കൂടി ഒന്ന് കൂടെ ആവി കൊള്ളിക്കുക.. NB: അല്‍പ്പം ലൈക്കുകള്‍ കൊടുക്കുന്നത് ഈ ബിരിയാണിയെ കൂടിതല്‍ സ്വാടിഷ്ട്ടമാക്കും.അതിനാല്‍ സ്ഥാനത്തും, അസ്ഥാനത്തും ലൈക്കുകള്‍ കൊടുക്കുക... അമ്മായി അമ്മയുടെ കൊള്ളി വാക്ക് പോലുള്ള കമന്റുകള്‍ ചേര്‍ത്തു അലങ്കരിക്കാം. ഉത്തരാധുനികന്‍ റെഡി..
കഴിക്കുംബം മുഴുത്ത കമന്റുകള്‍ എനിക്കായി ഡഡികെററ് ചെയ്യുക...

Monday 20 June 2011

ഓര്‍മയിലെ പത്താം ക്ലാസ്സ്‌


ശനിയും ഞായറും അടിച്ചു കളിച്ചു...ദൈവമേ നാളെ എന്തൊക്കെ കാണണം...ഹോ കരടി നാളേം ഉണ്ട്....,ഫിസിക്സിന്റെ മാഷാ...കൂട്ടുകാരെല്ലാം കൂടി ഇട്ട പേരാ...ഫിസിക്സിന് മാത്രം അല്ല ട്ടോ..എല്ലാര്‍ക്കുമുണ്ട് പേര്...ഞങ്ങള്ക് മനസിലാവാത്ത ഇംഗ്ലീഷ് പറയുന്ന ഇംഗ്ലീഷ് ടീച്ചറെ കറുത്ത സായിപ്പായും,പിന്നെ പൂച്ചയും,കോഴിയും,കരിം കുയിലും എല്ലാം ഉണ്ട്...
കരടി ഇന്ന് വരരുതേ എന്ന പ്രാര്‍തനയുമായി രാവിലെ ബസ്സില്‍ നിന്ന് കണ്ടക്ടരുമായി അടിയുമുണ്ടാക്കി ക്ലാസിലെതും...
വിഷ്ണൂ...നീ ചെയ്തോ? ഇല്ലടാ...ടീച്ചര്‍ വന്നിട്ടുമുണ്ട്...ഉച്ചക്ക് ശേഷമല്ലേ...ചിലപ്പോ സമരമുണ്ടാകും...
ഞാന്‍ ഭണ്ടാരത്തില്‍ രണ്ടു രൂപ ഇട്ടിട്ടുണ്ട്, കരടിയുടെ പിരീഡ് ഒഴിവാകാന്‍..വിഷ്ണു പറഞ്ഞു...
തല്ലു കൊണ്ടാലും പ്രശ്നമില്ല...പക്ഷെ ഇത് ക്ലാസില്‍ എല്ലാരും ഉണ്ടാകും,പ്രത്യേകിച്ച് പെണ്‍കുട്ടികളും...അവരുടെ ഒക്കെ മുന്നില്‍ നിന്ന് നാറ്റിച്ചു കളയും ടീച്ചര്‍,അത് വലിയ പ്രശ്നമാണ്...അങ്ങനെ ഞങ്ങള്‍ ഉച്ചക്ക് ശേഷം  മുങ്ങി...എനിക്ക് വയറു വേദന,വീട്ടില്‍ കൊണ്ടാക്കാന്‍ വിഷ്ണൂം...
തിങ്കള്‍ കയിഞ്ഞു..ഹോം വര്‍ക്ക്‌ ഇനി പെണ്‍കുട്ടികളെ കൊണ്ട് എഴുതിക്കാം...ഒരു ടെയരീ  മില്കോ,അവര്‍ പറയുന്ന കാശു കൊടുക്കണമെന്ന് മാത്രം...ഞങ്ങള്‍ക്ക് അടിച്ചു പൊളിക്കാം...അതിലും രസം പരീക്ഷ കയിഞ്ഞു മുട്ടയും,അരയും,മുക്കാലുമൊക്കെ വാങ്ങുമ്പോള്‍ ഓരോത്തരുടെ മുഖതുമുള്ള ചമ്മലാണ്...എന്റെ പേപ്പര്‍ കയ്യില്‍ കിട്ടും വരെ ഞാനും ചിരിക്കും...
ഉച്ചക്കുള്ള ഒരു മണിക്കൂര്‍ സ്വര്‍ഗത്തിലെ ഒരു ദിവസം പോലെയാണ്...തമ്മില്‍ തമ്മില്‍ സംസാരിച്ചാലും,തല്ലു കൂടിയാലും മതിയാവില്ല...പ്രണയിക്കുന്നവര്‍ക്ക് മണിക്കൂര്‍ മതിയാവുകയുമില്ല...കളിയുന്ടെങ്കില്‍ ബാലേട്ടന്റെ വീട്ടില്‍ പോയി സ്കോറും നോക്കണം...സമരം തുടങ്ങാനുള്ള പ്ലാനും...എല്ലാം കൊണ്ടും ഒരു മണിക്കൂര്‍ അഞ്ചു മിനിടോടെ കഴിയും...
ക്ലാസില്‍ വരുന്ന വഴി ടീച്ചറുടെ തലയില്‍ ഓടു വീണു,ആ ക്ലാസും കൂടെ കട്ട്‌ ആവനെയ എന്ന് ആശിക്കുന്നവര്‍ വേറെയും...എന്തെല്ലാം സംസാരിക്കണം...സ്പോര്‍ട്സ്,രാഷ്ട്രീയം,സിനിമ,രഹസ്യം,പരസ്യം...ഇതെല്ലാം ഓരോ ബെഞ്ചില്‍ നിന്നും വ്യത്യസ്തമായി കേള്‍ക്കാം...
class  കയിഞ്ഞാല്‍ ചെറിയ ഒരു ദുഖമാണ്...ഇപ്പൊ കഴിയണ്ടായിരുന്നു...കുറെ ബസ്‌ സ്ടോപിലൊക്കെ നിന്ന് വീട്ടിലേക്കു തിരിക്കും...ചിലര്‍ രാത്രി കഠിനമായ എഴുതിലായിരിക്കും...നാളെ ഇഷ്ട കൂട്ടുകാരിക്കുള്ള ലവ് ലെറ്റര്‍ ശെരിയാക്കണ്ടേ...?
അങ്ങനെ ദിവസങ്ങള്‍ നിമിഷങ്ങള്‍ പോലെ കഴിഞ്ഞു....ഓണത്തിന്റെയോ പെരുന്നാളിന്റെയോ കൂട അവധി ടീച്ചര്‍ പ്രക്യാപിക്കുന്ന നിമിഷം ടീചെരോടുള്ള സ്നേഹവും,ആദരവും എല്ലാം ഓരോരുത്തരുടെയും മുഖം പറയും...പത്തു ദിവസമാണെങ്കിലും പിരിയാനൊരു മടി...
പക്ഷെ ഇന്ന് ആ നിമിഷങ്ങളും,ദിവസങ്ങളും പൊഴിഞ്ഞു കഴിഞ്ഞു...കൊഴിഞ്ഞ ഇലയെ തലോടി മനസ്സില്‍ തെങ്ങാം...എന്റെ സുന്ദരമായ കലാലയം...സുന്ദരന്മാരും സുന്ദരികളുമായ കൂടുകാര്‍...സ്നേഹത്തിന്റെ നിറ
 കുടമായ അധ്യാപകര്‍...,,ഇനിയും ഒരിക്കല്‍ കൂടി....

Thursday 16 June 2011

ചക്ക





ചക്കപ്പവും കൊണ്ട് വന്ന ഉമ്മാമ ആരോടെന്നില്ലാതെ പിരാകുന്നുണ്ട്,
ഈ ചക്കയും പിണ്‌ങ്ങും രണ്ടും കണക്കാ...ഇങ്ങനോരു  ശല്യം..
ഇത് കേട്ടിട്ടൊന്നും മഴക്കൊരു കൂസലുമില്ല,ചരപരാന്നു മഴയും മണ്ണും നല്ല ബഹളതിലാ...
താഴെ എത്തുന്ന  ഓരോ  തുള്ളിയുടെ  കൂടെ  അവിടെ ഇവിടെയൊക്കെ ആയി പയംചക്കയും,ബരികചക്കയും ബ്ലാന്നു വീഴുന്നുണ്ട്‌, വീഴുന്ന ചക്കക്കു ഒരു മുഴം മുന്‍പേ പ്രാണികളും എത്തും, അങ്ങനെ അവിടെ അവര്‍ കയ്യേറും.
വേണ്ടാത്തത് വെറുതേ ആലോചിക്കുംപയാ അനുജതീടെ പരാതി-
 ഉമ്മാ ഇന്നും ചക്കക്കുരുവാ...?
 അല്ലാ ഇനിക്ക് ആട്ടും തല കറിവെച്ച്  തരാം മതിയോ...
തിരിച്ചു മറുപടിയൊന്നും കേട്ടില്ല, അവള്‍ക്റിയാം കാലം ചക്കയുടെതാ,ഇനി രക്ഷ ഇല്ലാ..
രാവിലെ പത്തു മണിക്ക് ചക്ക പുഴുങ്ങിയത്,ഉച്ചക്ക് ചക്കക്കുരുവും ചോറും,വൈകുന്നേരം ചക്ക ഉണക്കി വറുത്തതും ചായേം...
രാത്രി വീണ്ടും ചോറിനു ചക്കക്കുരു തന്നെ ശരണം...
മണി അഞ്ചരയായി ,അറിയാതെ മഴയും നിന്നിരുന്നു,
രാത്രി അതിന്റെ വരവറിയിച്ചു നിറം മാറാന്‍ തുടങ്ങി, 
ബീവ്യേ.. ഞാന്‍ പോന്നാ...ഉമ്മയോടായി ഉമ്മാമ പറഞ്ഞു.
പറിച്ചു വച്ച ചക്ക തലയിലേറ്റി വാതുക്കലെത്തി..
ചക്കയോട് വെവലതിപെടുന്ന എന്നെ ശ്രദ്ദയില്‍ പെട്ടതും.,
അമീനേ..ഈ ചക്കേം എടുതിങ്ങു പൊരീ...അസീസിണ്ടബിടെ,ചക്കക്കുരു ചുട്ടതും കൂട്ടി ഒരു ചായ കുടിക്കാലോ...
അങ്ങനെ പടച്ചോന്റെ ചക്കയില്‍  പിന്നേം  പെട്ടു...